ജീവനക്കാരനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കണം
മാനന്തവാടി ബ്ലോക്ക് ഓഫീസിലെ ജീവനക്കാരനായ എടവക വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ ഓഫീസില്‍ കയറി മര്‍ദ്ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മാനന്തവാടി ബ്ലോക്ക് ഓഫീസ് സ്റ്റാഫ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ആവാസ് പ്ലസ്സില്‍ ഡാറ്റാ എന്‍ട്രി നടത്തിയതില്‍ ക്രമക്കേടുണ്ടെന്നാരോപിച്ചാണ് വിഇഒ വി.എസ് രജീഷിനെ മുന്‍ പഞ്ചായത്ത് മെമ്പറുള്‍പ്പെടുന്ന സംഘം കയ്യേറ്റം ചെയ്തത്.ജീവനക്കാര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള സാഹചര്യമൊരുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ഷീബ.കെ അധ്യക്ഷയായിരുന്നു.