ആരോപണം അടിസ്ഥാനരഹിതം
കേരള ഗ്രാമീണ്‍ബേങ്ക് മക്കിയാട് ശാഖാമാനേജരും താനും ചേര്‍ന്ന് തൊണ്ടര്‍നാട് പഞ്ചായത്ത് മെമ്പര്‍ അനീഷിന്റെ മാതാവിന്റെ പേരിലുള്ള വായ്പാതുകയായ 5,85,000 രൂപ തട്ടിയെടുത്തതായുള്ള ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്സണ്‍ കെ.എ മൈമൂന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.തനിക്കെതിരെ ആരോപിച്ച കാര്യങ്ങളെല്ലാം കെട്ടിച്ചമച്ചതും വാസ്തവ വിരുദ്ധവുമാണെന്നും മൈമൂന പറഞ്ഞു.