പിതാവിന്‍റെ കൊലപാതകം : മകനും സുഹൃത്തും അറസ്റ്റിൽ

0

മാനന്തവാടി നിർമ്മാണത്തിലിരിക്കുന്ന വീട്ടിനുള്ളിൽ പിതാവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ മകനും സുഹൃത്തും അറസ്റ്റിൽ .തോണിച്ചാൽ പൈങ്ങാട്ടിയിരിയിൽ താമസിക്കുന്ന തമിഴ് നാട് മധുരൈ ഉസലാം പെട്ടി അരുൺ പാണ്ടി (22)സുഹൃത്ത് തിരുനെൽവേലി അണാമലൈ പുതൂർ അർജുൻ (22) എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്.അരുൺ പാണ്ടിയുടെ പിതാവ് ആ ശൈ കണ്ണൻ (48) ആണ് കൊല്ലപ്പെട്ടത്.ഇയാളുടെ മൂന്ന് മക്കളിൽ രണ്ടാമത്തവനാണ് അരുൺപതി പതിനാല് വർഷമായി ഭാര്യ മണിമേഖലൈയുമായിപിണങ്ങി കഴിയുകയായിരുന്ന കണ്ണൻ എട്ട് മാസം മുമ്പ് കുടുംബ പ്രശ്നങ്ങൾ പറഞ്ഞ് തീർക്കുകയും ഒന്നിച്ച് താമസിക്കാൻ തുടങ്ങി. പുറത്ത് പണിക്ക് പോകാറുള്ള ഇയാൾ സെപ്തംബറിൽ വീട്ടിൽ വരികയും രണ്ടാഴ്ച മാന്യമായി ജീവിക്കുകയും ചെയ്തു.മൂന്നാമത്തെ ആഴ്ച മുതൽ മദ്യപാനം തുടങ്ങുകയും ഭാര്യയെ ഉപദ്രവിക്കാനും തുടങ്ങി. കഴിഞ്ഞ സെപ്തം.29 നവമി ദിനത്തിൽ ഭാര്യയെ മർദ്ദിച്ചതോടെ മകൻ കൊലപാതകം ആസൂത്രണം ചെയ്തു. 30 ന് വിജയദശമി ദിനത്തിൽ ആക്രികടയിൽ ജോലിക്കാരനായ അരുൺ തൂമ്പ ക മ്പി പാര എന്നിവ പൈങ്ങാട്ടിരിയിലെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ ഒളിച്ചിരിക്കുകയും സുഹൃത്തായ അർജുനനോട് നേരത്തെ പറഞ്ഞതു പ്രകാരം മദ്യവുമായി കണ്ണനെയും കൂട്ടി ഈ കെട്ടിടത്തിൽ എത്തി മദ്യപിക്കുന്നതിനിടെ ഒളിച്ചിരുന്ന അരുൺ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു. കൊലപാതക ലക്ഷ്യം മുൻകൂട്ടി അറിയാതിരുന്ന അർജുൻകൂടി പിന്നീട് കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ച് മരണം ഉറപ്പു വരുത്തിയതിന് ശേഷം കുഴിയെടുത്ത് മൂടുകയും തുടർന്ന് കുളിച്ച് അമ്പലത്തിൽ പോവുകയും ചെയ്തു. പിറ്റേദിവസം രാവിലെ വന്ന് തുമ്പയും കമ്പിപാരയും എടുത്തു കൊണ്ടുപോവുകയും ചെയ്തു. പിന്നീട് രണ്ട് തവണ ഇരുവരും കഴിച്ചിട്ട സ്ഥലം സന്ദർശിച്ചിരുന്നു. നവംബര്‍.15 ന് വീടു നിർമ്മാണത്തിന്റെ ഭാഗമായി ജോലിക്കാരൻ വീട്ടിൽ എത്തിയപ്പോൾ കുഴിയിലെ മണ്ണ് താണിരിക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് കൊലപാതകത്തിന്റെ ചുരുളഴിക്കാനായത്. അന്ന് രാത്രി തന്നെ പ്രതികളെ പിടികൂടാനായതാണ് പോലീസിന് ആശ്വാസമായത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമാർട്ടത്തിൽ തലയോട്ടിയും തടയെല്ലും തകർന്ന നിലയിലും പല്ലുകൾ കൊഴിഞ്ഞ രീതിയിലുമാണെന്ന് കണ്ടെത്തി .പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മൈസൂരിൽ ഹോട്ടൽ ജോലി ചെയ്യുന്ന സുന്ദരപാണ്ടി, തോണിച്ചാലിൽ തന്നെ പെയ്ന്റിംന്റിംഗ് ജോലി ചെയ്യുന്ന ജയപാണ്ടിയുമാണ് മറ്റു മക്കൾ. ജില്ല പോലീസ് മേധാവി അരുൾ ബി. കൃഷ്ണയുടെ നിർദ്ദേശ പ്രകാരം മാനന്തവാടി ഡി.വൈ.എസ്.പി.കെ.എം. ദേവസ്യ, പോലീസ് ഇൻസ്പെക്ടർ പി.കെ.മണി എസ്.ഐമാരായ.ഏ.അബ്ദുള്ള എ.എസ്.ഐ.കെ.അജിത്ത് സി.പി.ഒ.മാരായ രമേശൻ, മനോജ്, റിയാസ്, ജിതേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കൊല്ലാനുപയോഗിച്ച ഇരുമ്പ് ദണ്ഡും തേക്കിന്റെ വടിയും സ്ഥലത്ത് നിന്ന് കണ്ടെടുത്തു. തെളിവെടുപ്പിന് ശേഷം പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും..

Leave A Reply

Your email address will not be published.

error: Content is protected !!