2019ന് വിട.2020 നെ വരവേല്‍ക്കാന്‍ നാടൊരുങ്ങി.വയനാടിന് കണ്ണീരും സന്താപങ്ങളും നല്‍കിയ വര്‍ഷമാണ് ഇന്ന് വിടവാങ്ങുന്നത്. ഓര്‍മ്മപുതുക്കാന്‍ വര്‍ഷാന്തം 2019 ഇയര്‍ എന്‍ഡര്‍ പരിപാടിയുമായി വയനാട് വിഷനും.
അതിജീവനത്തിനും പ്രളയത്തില്‍ തകര്‍ന്ന നാടിന്റെ പുനര്‍നിര്‍മ്മാണത്തിനും 2020 പ്രത്യാശയുടെ പുതുമാര്‍ഗങ്ങള്‍ തുറക്കുമെന്ന പ്രതീക്ഷയാണെങ്ങും. ഡിസംബര്‍ 31 ന്റെ അന്ത്യവും ജനുവരിയുടെ വരവും ആഘോഷിക്കാന്‍ ഒട്ടനവധി പരിപാടികളാണ് ക്ലബ്ബുകളുടെയും സംഘടനകളുടെയും മറ്റും നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്നത്. പുതുവര്‍ഷാഘോഷ പരിപാടികള്‍ അതിരുവിടാതിരിക്കാനും ഹോം സ്‌റ്റേകളിലും റിസോര്‍ട്ടിലും ലഹരിയില്‍ മുങ്ങിയ ഡി ജെ പാര്‍ട്ടികള്‍ അരങ്ങ് തകര്‍ക്കാതിരിക്കാനും പോലീസ് പ്രത്യേകം നിരീക്ഷണം നടത്തുന്നുണ്ട്. ആഘോഷങ്ങള്‍ ക്രമസമാധന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനും ചുരത്തിലും നഗരങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളും പോലീസ് ജാഗ്രത പാലിക്കുന്നുണ്ട്.മദ്യപിച്ച് വാഹനമോടിക്കുന്നതും ട്രാഫിക് നിയമ ലംഘനങ്ങളും പോലീസ് നടപടിക്ക് ഇടയാകും.