ഫ്ളാഷ്മോബ് ആരംഭിച്ചു

0

വെള്ളമുണ്ട ചാന്‍സിലേഴ്‌സ് ക്ലബ്ബും കെയര്‍ ചാരിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നാളെ മുതല്‍ വെള്ളമുണ്ട ഹൈസ്‌ക്കുള്‍ ഗ്രൗണ്ട്
ഫ്്‌ളഡ്ലൈറ്റ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ലഹരിവിരുദ്ധ ഫ്ളാഷ്മോബ് ആരംഭിച്ചു. എക്സൈസ് ഡിപ്പാര്‍ട്ട്മെന്റുമായി ചേര്‍ന്നാണ് ജില്ലയിലാകെ സഞ്ചരിക്കുന്ന ഫ്ളാഷ് മോബ് സംഘടിപ്പിച്ചത്. പടിഞ്ഞാറത്തറ, കല്‍പ്പറ്റ, പനമരം, നാലാം മൈല്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി. പടിഞ്ഞാറത്തറയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.നൗഷാദ് , കല്‍പ്പറ്റയില്‍ പോലീസ് ഡിവൈഎസ്പി ജേക്കബ്, പനമരത്ത് പോലീസ് ഇന്‍സ്പെക്ടര്‍ രാംകുമാര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട പത്താം മൈല്‍, തേറ്റമല, തലപ്പുഴ , മാനന്തവാടി, നാലാംമൈല്‍എന്നിവിടങ്ങളില്‍ പര്യടനം നടത്തി ഇന്ന് വൈകിട്ടോടെ എട്ടേനാലില്‍ ഫ്ലാഷ്മോബ് സമാപിക്കും.ഇന്ന് യുവജന ബൈക്ക് റാലിയും നടക്കും.
ഉദ്ഘാടന ദിവസം പ്രളയം തകര്‍ത്ത വയനാടുള്‍പ്പടെയുള്ള പ്രദേശങ്ങളെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് സമാഹരണം ലക്ഷ്യം വെച്ചുള്ള ലെജന്‍ട്രി മാച്ചാണ് നടക്കുക.മാച്ചില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ. എം വിജയന്‍, പ്രഗത്ഭ മുന്‍കാല ഫുട്‌ബോള്‍ താരങ്ങളായ ആസിഫ് സഹിര്‍, യു.ഷറഫലി, പാപ്പച്ചന്‍ , ചാക്കോ, ഹബീബുറഹ്മാന്‍, സുശാന്ത്മാത്യു, സുധീര്‍കുമാര്‍, രാജേഷ്, നെല്‍സണ്‍, പ്രിന്‍സ്, തുടങ്ങിയവര്‍ പങ്കെടുക്കും.എല്ലാവര്‍ക്കും വീട് എന്നതാണ് ടൂര്‍ണമെന്റിന്റെ ലക്ഷ്യം. സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്റെ അംഗീകാരത്തോടെ നടക്കുന്ന ടൂര്‍ണമെന്റില്‍ കേരളത്തിലെ 20 പ്രമുഖ ടീമുകളാണ് പങ്കെടുക്കുന്നത്.ഡിസംബര്‍ 29 ന് വൈകീട്ട് 6 മണിക്ക് ആരവം 2020 ന്റെ ഉദ്ഘാടനവേദിയില്‍ പൂര്‍ത്തീകരിച്ച 5 വീടുകളുടെ താക്കോല്‍ എം.എല്‍.എമാരായ സി.കെ.ശശീന്ദ്രന്‍, ഒ.ആര്‍ കേളു, ഐ. സി.ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ എന്നിവര്‍ കൈമാറും.
ടൂര്‍ണമെന്റിനോടനുബന്ധിച്ച് ഓരോ ദിവസവും വിവിധ കലാസാംസ്‌ക്കാരിക പരിപാടികള്‍ സ്റ്റേഡിയത്തില്‍ ഉണ്ടായിരുക്കും.29ന് ഘോഷയാത്രയോടുകൂടിയാണ് ഉദ്ഘാടന സമ്മേളനം നടക്കുക. നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം നിര്‍വ്വഹിക്കും. സാമൂഹ്യ- രാഷ്ട്രീയ- കായിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. വെള്ളമുണ്ട ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജീകരിച്ച ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ്.ഗ്യാലറിയില്‍ 6000 പേര്‍ക്ക് ഇരിപ്പിട സൗകര്യമുണ്ട് .സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും ഗ്യാലറിയില്‍ ഇരിപ്പിടം പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!