തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴുത്ത്
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ദേശീയഗ്രാമീണതൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച തൊഴുത്തിന്റെ ഉദ്ഘാടനം പുളിഞ്ഞാലില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി നിര്‍വ്വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആന്‍ഡ്രൂസ് ജോസഫ് അധ്യക്ഷനായിരുന്നു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആത്തിക്കബായി,വാര്‍ഡ് അംഗങ്ങളായ ചാക്കോവണ്ടംകുഴി, കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.പദ്ധതിയില്‍ 100 തൊഴുത്തുകളാണ് നിര്‍മ്മിക്കുന്നത്, ഇതില്‍ 10 തൊഴുത്തുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.