മാനന്തവാടിയെ പച്ച കടലാക്കി യൂത്ത് ലീഗ് പ്രകടനം

0

മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ച് മാനന്തവാടിയെ പച്ച കടലാക്കി യൂത്ത് ലീഗ് പ്രകടനം. ഗാന്ധി പാര്‍ക്കില്‍ ചേര്‍ന്ന പൊതുസമ്മേളനം പാണക്കാട് സെയ്ത് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.ബാന്റ് വാദ്യങ്ങളുടെയും വൈറ്റ് ഗാര്‍ഡിന്റെയും അകമ്പടിയോടെയുള്ള റാലി മാനന്തവാടി മുനിസിപ്പല്‍ ബസ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച് മാനന്തവാടി ടൗണ്‍, ബ്ലോക്ക് ഓഫീസ് റോഡ് വഴി ഗാന്ധി പാര്‍ക്കില്‍ സമാപിച്ചു. മതേതരത്വ ഇന്ത്യയെ മതാധിഷ്ടിത രാജ്യമാക്കുകയാണ് മോദി ശ്രമിക്കുന്നതെന്ന് മുനവറലി ശിഹാബ് തങ്ങള്‍. പൗരത്വ നിയമത്തിന്നെതിരെയുള്ള പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ശക്തമാവുകയാണെന്നും, ഇത് കണ്ടില്ലെന്ന് നടിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് വൈസ് എടവെട്ടന്‍ അദ്ധ്യക്ഷനായിരുന്നു.കെ.എം.ഷാജി എം.എല്‍.എ,പി. ഇസ്മായില്‍,പി.കെ.ജയലക്ഷ്മി, കെ.സി.മായന്‍ ഹാജി, എന്‍.നിസാര്‍ അഹമ്മദ്, പടയന്‍ മുഹമ്മദ്, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!