ഗോത്രവൃദ്ധനെ കടുവ കൊന്നുഭക്ഷിച്ച പച്ചാടി വനമേഖലയിലും ജനവാസകേന്ദ്രങ്ങളിലും വനംവകുപ്പ് സുരക്ഷശക്തമാക്കി. ഇതിന്റെ ഭാഗമായി പ്രദേശങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചു. കൂടാതെ വനംവകുപ്പ് പച്ചാടി മേഖലയില്‍ തിരച്ചിലും നടത്തി.
സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഒമ്പതുക്യാമറകളാണ് സ്ഥാപിച്ചത്. മാസ്തിയുടെ മൃദേഹം കണ്ടെത്തിയ സ്ഥലത്തും കോളനിക്ക് സമീപത്തെ കുളത്തിനുസമീപത്തും പാച്ചാടി- നാലാംമൈല്‍ റോഡിനു സമീപത്തും കടുവയുടെ സാനിധ്യമുണ്ടാകാന്‍ സാധ്യതയുള്ള ഇടങ്ങളിലുമാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. കൂടതെ വ്യാഴാഴ്ച വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സി കെ ആസിഫ്, കുറിച്യാട് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രതീശന്‍, ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ അരുണ്‍സക്കറിയ, ആര്‍ ആര്‍ ടി റെയിഞ്ചര്‍ ദിവാകാരന്‍, ഡെപ്യൂട്ടി റെയിഞ്ചര്‍ ബൈജുനാഥ് എന്നിവരുടെ നേതൃത്വത്തില്‍ പച്ചാടി വനമേഖലയില്‍ തിരച്ചില്‍ നടത്തി. എന്നാല്‍ കടുവയെ കണ്ടെത്താനായില്ലന്നും സുരക്ഷയുടെ ഭാഗമായി പ്രദേശത്ത് പട്രോളിംഗ് ഏര്‍പ്പെടുത്തിയതായും കുറിച്യാട് അസിസ്റ്റ്ന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രതീശന്‍ പറഞ്ഞു.