സ്വയം പ്രതിരോധ പരിശീലനം നല്‍കി
പള്ളിക്കുന്ന് ആര്‍.സി.യു.പി.സ്‌കൂളില്‍ നടക്കുന്ന സപ്തദിന സഹവാസ ക്യാമ്പില്‍ കരാത്തെ സ്വയം പ്രതിരോധ പരിശീലനം നല്‍കി. സോഷ്യോളജി അദ്ധ്യാപകനും കരാത്തെ പരിശീലകനുമായ എന്‍.സി.സജിത്ത്കുമാര്‍ ക്ലാസ്സ് നയിച്ചു. പ്രോഗ്രാം ഓഫീസര്‍ പി.നൗഷാദ്, അധ്യാപകരായ കെ.കെ.ഷീല, പി.ആര്‍.റാലി മുതലായവരും വളണ്ടിയര്‍ ലീഡര്‍മാരായ അയോണ ഷാജി, കെ.എം.താഹിര്‍ തുടങ്ങി അമ്പതോളം വിദ്യാര്‍ത്ഥികളും പങ്കെടുത്തു.