സ്പന്ദനം വാര്‍ഷികവും ഗുണഭോക്തൃത സംഗമവും സംഘടിപ്പിച്ചു
മാനന്തവാടി സ്പന്ദനം 14-ാം വാര്‍ഷികവും ഗുണഭോക്തൃത സംഗമവും സംഘടിപ്പിച്ചു.മാനന്തവാടി നഗരസഭാ കമ്യൂണിറ്റി ഹാളില്‍ സംഗമം ഒ.ആര്‍.കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ രംഗത്ത് സ്പന്ദനം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് എം.എല്‍.എ.
ചടങ്ങില്‍ സ്പന്ദനം ചികിത്സാ നിധി സഹായം, വീടുകളുടെ സാക്ഷ്യപത്രം കൈമാറല്‍, വേമോം കോളനി കുടിവെള്ള പദ്ധതി ഉദ്ഘാടനം, ഭക്ഷണ കിറ്റ് വിതരണം.സ്പന്ദനം സഹായ നിധി വിതരണം തുടങ്ങിയവ നടന്നു.ജോസഫ് ഫ്രാന്‍സിസ് വടക്കേടത്ത് ,ജോയ് അറയ്ക്കല്‍, നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പൈലി, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ ,ബേസില്‍ ജോഷി, ഇബ്രാഹിം കൈപാണി, ബാബു ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.