ബത്തേരിയില്‍ വലയസൂര്യഗ്രഹണം ഭാഗികമായി മാത്രം ദൃശ്യമായി. സെന്റ്‌മേരിസ് കോളേജ് ഗ്രൗണ്ടിലും കുപ്പാടി സ്‌കൂളിലുമാണ് ഇതിന് സംവിധാനങ്ങള്‍ ഒരുക്കിയിരുന്നത്. നിരവധിപേര്‍ ഇവിടെ വലയഗ്രഹം കാണുന്നതിനായി എത്തിച്ചേര്‍ന്നിരുന്നു.
രാവിലെ തന്നെ ബത്തേരിയില്‍ വലയ സൂര്യഗ്രഹണം കാണുന്നതിനായി നിരവധി പേരാണ് എത്തിച്ചേര്‍ന്നത്. ശാസ്ത്രജ്ഞരടക്കം വിദേശികളും ബത്തേരി സെന്റ്‌മേരീസ് കോളേജില്‍ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സിന്റെയും നേതൃത്വത്തിലാണ് സെന്റ്‌മേരീസ് കോളേജ് ഗ്രൗണ്ടില്‍ വലയഗ്രഹം കാണുന്നതിനുള്ള സംവിധാനം ഒരുക്കിയിരുന്നത്. ഡോബ് സോണിയന്‍ ടെലിസ്‌കോപ്പ് ഉപയോഗിച്ചാണ് ഇവിടെ വലയഗ്രഹണം കാണുന്നതിനുള്ള സംവിധാനം ഒരുക്കിയിരുന്നത്. എന്നാല്‍ രാവിലെ കുറച്ചു നേരം മാത്രമാണ് തെളിഞ്ഞ കാലാവസ്ഥ ഉണ്ടായിരുന്നത്. പിന്നീട് ഗ്രഹണസമയത്ത് ഇരുണ്ട കാലാവസ്ഥ ആയതോടെ പൂര്‍ണ്ണമായുള്ള വലയസൂര്യനെ കാണാന്‍ സാധിച്ചില്ലെങ്കിലും ഭാഗമായി കാണാന്‍ സാധിച്ച സന്തോഷത്തിലാണ് ഇവിടെ എത്തിയവയര്‍. ഗ്രഹണം വീക്ഷിക്കാനെത്തിയവര്‍ക്ക് ലഘുഭക്ഷവും സംഘാടകര്‍ ഒരുക്കിയിരുന്നു. കുപ്പാടി ഗവ. ഹൈസ്‌കൂളിലും ഗ്രഹണം കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു.