സബ് ജൂനിയര്‍ ടെന്നീസ് ബോള്‍ ക്രിക്കറ്റ് കേരളത്തെ വയനാട്ടുകാരി നയിക്കും

0

ഈ മാസം 25 മുതല്‍ 28 വരെ ഗൊരഖ്പൂരില്‍ നടക്കുന്ന 24-ാമത് ദേശീയ സബ് ജൂനിയര്‍ ടെന്നീസ് ബോള്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന സംസ്ഥാന ഗേള്‍സ് ടീമിനെ വാളേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കെ.കെ രേവതി നയിക്കും.ബോയ്‌സ് ടീമിനെ തൃശൂര്‍ കരുവങ്കാട് വിമലഗിരി പബ്ലിക് സ്‌കൂളിലെ കെ.ജി വിഷ്ണുവും നയിക്കും.കെ. ഷര്‍മിള , റിങ്കു ആന്റണി, ആഷ്‌ലി വിനോജ്, പി.ടി അനഘ, പി.സി ജിതിന, ഷിയാ തോമസ്, വിസ്മയ ബി കൃഷ്ണ, പി.സി ജിതില, കെ.ടി മുംതാസ് മുഹമ്മദ്, റോസ് മേരി, ഏ.കെ അനുമോള്‍, ഫാത്തിമ നിഹാല, സി.ആര്‍ ആദിത്യ എന്നിവരടങ്ങുന്ന സംഘത്തെയാണ് വയനാട്ടുകാരി നയിക്കുക. കെ.വി സജിയാണ് പരീശീലകന്‍

Leave A Reply

Your email address will not be published.

error: Content is protected !!