സ്പന്ദനം വാര്‍ഷികവും ഗുണഭോക്തൃ സംഗമവും 24ന്

0

കഴിഞ്ഞ 14 വര്‍ഷമായി മാനന്തവാടി കേന്ദ്രീകരിച്ച് ജീവകാരുണ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്പന്ദനം മാനന്തവാടിയുടെ വാര്‍ഷികവും ഗുണഭോക്തൃ സംഗമവും 24ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മാനന്തവാടി ടൗണ്‍ ഹാളില്‍ ഉച്ചയക്ക് 2.30ന് നടക്കുന്നചടങ്ങ് ഒ.ആര്‍.കേളു എംഎല്‍എ ഉദ്ഘാടനം ചെയ്യും. സ്പന്ദനം ഭവന നിര്‍മാണ സഹായവിതരണം ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിക്കും. സ്പന്ദനം സ്‌നേഹ വീടുകളുടെ ആധാരവും ഉടമസ്ഥതാ സാക്ഷ്യപത്രവും റിഷി എഫ്.ഐ.ബി.സി ചെയര്‍മാനും സ്പന്ദനം
മുഖ്യരക്ഷാധികാരിയായ വടക്കേടത്ത് ജോസഫ് ഫ്രാന്‍സിസ് കൈമാറും. വേമോം കോളനി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മാനന്തവാടി നഗരസഭാ അധ്യക്ഷന്‍ വി.ആര്‍.പ്രവീജ് നിര്‍വഹിക്കും. കിടപ്പ് രോഗികള്‍ക്കുള്ള ഭക്ഷണ കിറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു നിര്‍വഹിക്കും. സ്പന്ദനം പ്രസിഡന്റ് ബാബു ഫിലിപ്പ് അധ്യക്ഷനായിരിക്കും.വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ബാബു ഫിലിപ്പ്, സെക്രട്ടറി കൈപ്പാണി ഇബ്രാഹിം, പിആര്‍ഒ കെ.എം.ഷിനോജ്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ അലി ബ്രാന്‍, കെ. മുസ്തഫ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!