വെള്ളമുണ്ടയില്‍ ഫുട്‌ബോള്‍- ആരവം 29 മുതല്‍

0

നിര്‍മ്മാണം പൂര്‍ത്തീകരിച്ച 5 വീടുകളുടെ താക്കോല്‍ദാനവും ആരവം 2020 ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനവും 29 ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.29 ന് സെലിബ്രിറ്റി മാച്ചില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം വിജയന്‍ ഉള്‍പ്പെടെ അണിനിരക്കും.അന്നത്തെ തുക പ്രളയബാധിരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും .വെള്ളമുണ്ട ചാന്‍സിലേഴ്‌സ് ക്ലബ്ബും കെയര്‍ ചാരിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റാണ് 29 മുതല്‍ വെള്ളമുണ്ട ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ തയ്യാറാക്കിയ ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കുക. എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗീകരിച്ച 20 പ്രമുഖ ടീമുകള്‍ പങ്കെടുക്കും.29 ന് വൈകീട്ട് 6 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 5 വീടുകളുടെ താക്കോല്‍ദാനവും നടക്കും.29 ന്റെ സെലിബ്രിറ്റി മാച്ചില്‍ ഐ.എം.വിജയന്‍, പ്രമുഖ മുന്‍കാല ഫുട്‌ബോള്‍ താരങ്ങളായ ആസിഫ് സഹീര്‍, യു. ഷറഫലി, പാപ്പച്ചന്‍, ചാക്കോ, ഹബീബ് റഹ്മാന്‍, സുധീര്‍ കുമാര്‍, രാജേഷ്, നെല്‍സണ്‍, പ്രിന്‍സ് തുടങ്ങിയവര്‍ മാറ്റുരയ്ക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ പി.കെ.അമീന്‍ ,ജനറല്‍ കണ്‍വീനര്‍ കെ. റെഫീഖ്, ട്രഷറര്‍ ഇ.കെ.ഹമീദ്, മറ്റ് ഭാരവാഹികളായ എം.ഗദ്ദാഫി, സുരേഷ് മാസ്റ്റര്‍, കെ.കെ.ഇസ്മായില്‍, എ.ജില്‍സണ്‍, കെ.കെ.സി.റഫീഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!