ഹര്‍ത്താല്‍:മാനന്തവാടിയില്‍ സമ്മിശ്ര പ്രതികരണം

0

പൗരത്വ ഭേദഗതിബില്‍ ഹര്‍ത്താല്‍ മാനന്തവാടിയില്‍ സമ്മിശ്ര പ്രതികരണം കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു കെ.എസ്.ആര്‍.ടി.സി.ബസ്സുകളും സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും നിരത്തിലിറങ്ങിയപ്പോള്‍ സ്വകാര്യ ബസ്സ് സര്‍വീസുകള്‍ പൂര്‍ണ്ണമായും നിലച്ചു.സമരാനുകൂലികളായ 15 പേര്‍ കരുതല്‍ തടങ്കലിലായപ്പോള്‍ പ്രകടനം നടത്തിയ 24 പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.ഹര്‍ത്താലില്‍ വലഞ്ഞ് വിദ്യാര്‍ത്ഥികള്‍

വെള്ളമുണ്ട മംഗലശേരിയിലും തേറ്റ മലവെള്ളിലാടിയിലും കെ.എസ്.ആര്‍.ടി.സി.ബസ്സിനു നേരെ കല്ലെറിഞ്ഞതൊഴിച്ചാല്‍ മാനന്തവാടിയില്‍ ഹര്‍ത്താല്‍ പൊതുവെ സമാധാനപരമായിരുന്നു.കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടന്നെങ്കിലും ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.ബസ്സുകള്‍ ഉള്‍പ്പെടെ ബസ്സുകള്‍ നിരത്തിലിറങ്ങി സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ചുരുക്കം ചില ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയത് പൊതുജനത്തിന് ഏറെ അനുഗ്രഹമായി. അതെ സമയം സ്വകാര്യ ബസ്സുകള്‍ പൂര്‍ണ്ണമായും ഓടാത്തതിനാല്‍ പരീക്ഷയെഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ യാത്രാദുരിതവുമായി.മാനന്തവാടി സ്റ്റേഷനില്‍ സമരാനുകൂലികളായ 8 പേരെയും തലപ്പുഴ പോലീസ് സ്റ്റേഷനില്‍ 7 പേരെയും കരുതല്‍ തടങ്കലില്‍ വെക്കുകയുമുണ്ടായി. രാവിലെ 11 മണിയോടെ സമരാനുകൂലികള്‍ ഗാന്ധി പാര്‍ക്കില്‍ നിന്ന് പ്രകടനം തുടങ്ങുകയും പോസ്റ്റ് ഓഫീസ് വഴി വീണ്ടും എത്തിയപ്പോള്‍ മാനന്തവാടി എസ്.ഐ. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോരാട്ടം പ്രവര്‍ത്തകന്‍ ഷാന്റോലാള്‍ ഉള്‍പ്പെടെ 24പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചു.ഇവര്‍ക്ക് പിന്നീട് 1.15 ഓടെ ഉപാധികളോടെ സ്റ്റേഷന്‍ ജാമ്യം അനുവദിക്കുകയുമുണ്ടായി. തലപ്പുഴയില്‍ വ്യാപാരികള്‍ അടപ്പിച്ച മൂന്ന് റേഷന്‍ കടകള്‍ പോലീസ് ഇടപ്പെട്ട് തുറപ്പിക്കുകയുമുണ്ടായി. മാനന്തവാടി മൂന്ന് പെട്രോള്‍ പമ്പുകള്‍ അടഞ്ഞുകിടന്നതും പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!