സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മികച്ച വിജയം കൈവരിച്ച ബത്തേരി മുണ്ടകൊല്ലിയുടെ ബോള്‍ട്ട് എം. കെ. വിഷ്ണുവിന് ഞായറാഴ്ച പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുമെന്ന് സംഘാടകര്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചയ്ക്ക് ഒരുമണിക്ക് ബത്തേരി മാരിയമ്മന്‍ ക്ഷേത്രപരിസരത്തുനിന്നും സ്വീകരിച്ച് വിഷ്ണുവിന്റെ ജന്മനാടായ മുണ്ടകൊല്ലിയിലേക്ക് ആനയിക്കും. തുടര്‍ന്ന് പൊതുസമ്മേളനം ഐ. സി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.അനുമോദനവും ഉപഹാര സമര്‍പ്പണവും എം. എല്‍. എ സി. കെ. ശശീന്ദ്രന്‍ നിര്‍വഹിക്കും., കലാപ്രതിഭകളെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. ബി നസീമ ആദരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.