ഭാരതീയ വിദ്യാനികേതന്‍ കായിക മേള 15ന്

0

ഭാരതീയ വിദ്യാനികേതന്‍ ഇരുപത്തിയഞ്ചാമത് ജില്ല കായിക മേള ഞായറാഴ്ച പനമരം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനത്ത് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പതിന് മാനന്തവാടി എ.എസ്.പി ഡോ.വൈഭവ് സക്‌സേന ഉദ്ഘാടനം ചെയ്യും.ജില്ലയിലെ 17 സ്‌കൂളുകളില്‍ നിന്ന് 500-ഓളം വിദ്യാര്‍ഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്. ഈ മാസം 15 ന് രാവിലെ മുതല്‍ ജില്ലാ കായിക മേള നടക്കുമെന്ന്് പനമരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി പി.കെ. സുരേഷ്, സി.കെ. രവീന്ദ്രന്‍, സി.വി.സുരേഷ്, കെ.ആര്‍. പ്രജീഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!