താക്കോല്‍ ദാനകര്‍മ്മം
ദേശീയ സേവാഭാരതിയുടെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന പുനര്‍ജ്ജനി തലചായ്ക്കാനൊരിടം പദ്ധതിയില്‍ വയനാട് ജില്ലയില്‍ പണിപൂര്‍ത്തികരിച്ച മൂന്ന് വീടുകളുടെ താക്കോല്‍ ദാനകര്‍മ്മം രാഷ്ട്രീയ സ്വയം സേവകസംഘം ദക്ഷിണ ക്ഷേത്രീയ പ്രചാരക് ജി.സ്ഥാണുമലയന്‍ നിര്‍വ്വഹിച്ചു.സേവഭാരതി വയനാട് ജില്ലാ അധ്യക്ഷന്‍ ഇ.പി.മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് മീനങ്ങാടി നരനാരായണ അദ്വൈതാശ്രമം മഠാധിപതി ഹംസാനന്ദപുരിസ്വാമി ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.ദേശീയ സേവാഭാരതി സംസ്ഥാന അധ്യക്ഷന്‍ പി.ആര്‍.സജിവന്‍ സേവാസന്ദേശം നല്‍കി.ആര്‍എസ്സ്എസ്സ് ജില്ലാസഹസംഘചാലക് വി.ചന്ദ്രന്‍,ബിജെപി ജില്ലാ പ്രസിഡന്റ് സജിശങ്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.വെണ്‍മണിഹിന്ദു സര്‍വ്വീസ് സൊസൈറ്റി അധ്യക്ഷന്‍ സി.കെ.ബാലകൃഷ്ണന്‍ ,സേവാഭാരതി ജില്ലാ സെക്രട്ടറി കെ.ആര്‍.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.