ചായച്ചാര്‍ത്ത് ചിത്രപ്രദര്‍ശനം
ചിത്രരചനയില്‍ പ്രതീക്ഷയുണര്‍ത്തുന്ന പത്തോളം ചിത്രങ്ങളുമായി യുവ ചിത്രകാരന്‍ വി.വി.സന്തോഷിന്റെ ചായച്ചാര്‍ത്ത് ചിത്രപ്രദര്‍ശനം മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തില്‍ ആരംഭിച്ചു. ജലച്ചായത്തിലുള്ള പ്രകൃതി ദൃശ്യങ്ങളാണ് ഏറെയും. ചിത്രകാരനായ അരുണ്‍ ഇ.വി. ചിത്രം വരച്ചു കൊണ്ട് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം.ഗംഗാധരന്‍ അദ്ധ്യക്ഷനായിരുന്നു. സാമൂഹ്യ സേവനത്തില്‍ വ്യത്യസ്ഥമായ പാതപിന്‍ തുടരുന്ന പി.സരോജിനിയെ ചടങ്ങില്‍ ഗ്രന്ഥാലയം പ്രവര്‍ത്തകന്‍ നിസാര്‍ സി.കെ ആദരിച്ചു. എം.ഗംഗാധരന്‍ ഉപഹാര സമര്‍പ്പണം നടത്തി. എം.കെ.രവി, എ.ജെ.ചാക്കോ, കെ.കെ.നജ്മത്ത്, കെ.വേലപ്പന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.