തെരുവുനായയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും വീട്ടമ്മയ്ക്കും പരിക്കേറ്റു. മീനങ്ങാടി ഗവ ഹൈസ്‌ക്കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും വീട്ടമ്മയ്ക്കുമാണ് ഇന്നലെ വൈകിട്ട് തെരുവുനായയുടെ കടിയേറ്റത്. ഇവര്‍ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സതേടി.തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് മീനങ്ങാടി ടൗണ്‍, 54, പെട്രോള്‍ പമ്പ് പരിസരം എന്നിവിടങ്ങളില്‍ വീട്ടമ്മയ്ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. മീനങ്ങാടി ഗവ.സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ മീനങ്ങാടി 54 മഠത്തില്‍ ഷമീറിന്റെ മകള്‍ അനാന്‍ ഫാത്തിമ(12), മധുകൊല്ലി പുളിക്കല്‍ ബഷീറിന്റെ മകള്‍ ഫര്‍ഹാന്‍നജു(9) എന്നിവര്‍ക്കും മീനങ്ങാടി മഞ്ഞക്കാട്ടില്‍ ശ്രീദേവി (50) എന്നിവര്‍ക്കുമാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്.പരുക്കേറ്റ വിദ്യാര്‍ത്ഥികള്‍ ബത്തേരി താലൂക്ക് ആശുപത്രയിലും വീട്ടമ്മ സ്വകാര്യ ആശുപത്രയിലും ചികില്‍സതേടി.തെരുവുനായകളുടെ ആക്രമണത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം ഉയരുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.