തെരുവുനായശല്യം രൂക്ഷം

0

അമ്പലവയല്‍ ടൗണിലും പരിസരങ്ങളിലും തെരുവുനായശല്യം രൂക്ഷമായി. കൂട്ടമായി അലഞ്ഞുതിരിയുന്ന നായ്ക്കള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാവുകയാണ്. കടിപിടികൂടിയും ബഹളമുണ്ടാക്കിയും വിലസുന്ന നായ്ക്കളെ പേടിച്ചാണ് ഇപ്പോള്‍ സ്ത്രീകളുടെയും കുട്ടികളുടെയും യാത്ര.2 മാസമായി അമ്പലവയല്‍ ടൗണില്‍ ഇറങ്ങിനടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. നിരത്തുകള്‍ തെരുവുനായ്ക്കള്‍ കയ്യടക്കിയിരിക്കുകയാണ്. പരസ്പരം കടിപിടികൂടിയും ആക്രോശിച്ചും യാത്രക്കാര്‍ക്കുനേരെ പാഞ്ഞടുക്കുന്നു. ഇരുപതോളം തെരുവുനായ്ക്കള്‍ ടൗണിന്റെ ഏതുഭാഗത്തും ഏതുനേരവും പ്രത്യക്ഷപ്പെടാം. സൂക്ഷിച്ചില്ലെങ്കില്‍ കടിയേല്‍ക്കും.ദൂരയാത്ര കഴിഞ്ഞ് രാത്രിയില്‍ വന്നിറങ്ങുന്നവര്‍ക്കും ഇവ ഭീഷണിയാണ്.പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് ഏപ്പോഴും നായ്ക്കള്‍ തമ്മില്‍ കടിപിടിയും ബഹളവുമാണ്. റോഡിലിറങ്ങി വാഹനങ്ങള്‍ക്കിടയിലൂടെ ഓടുന്നതും പതിവാണ്. കാല്‍നടയാത്രക്കാരെ കുരച്ച് പേടിപ്പിക്കുന്നു. വിദ്യാര്‍ഥികള്‍ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞദിവസം നായ വട്ടംചാടി ഇരുചക്രവാഹനം മറിഞ്ഞ് യുവാവിന് ദേഹമാസകലം പരിക്കേറ്റു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നായശല്യം ഉണ്ട്. കൂട്ടമായി അലയുന്ന നായ്ക്കളെ പേടിച്ച് പ്രഭാതസവാരിപോലും ഒഴിവാക്കുകയാണ് ചിലര്‍. തെരുവുനായശല്യത്തിന് പരിഹാരം കാണണമെന്ന് നാട്ടുകര്‍ ആവിശ്യപ്പെട്ടു.ഇന്നലെയും അമ്പലവയല്‍ ടൗണില്‍ തെരുവുനായ അക്രമണത്തില്‍ പരികേറ്റ് ഒരാളെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!
13:27