സഭയ്ക്ക് ബന്ധമില്ല: മാനന്തവാടി രൂപത
ബിഷപ്പ് ഹൗസിനു മുന്‍പിലെ സമരം സഭയുമായി ബന്ധമില്ലാത്തതെന്ന് മാനന്തവാടി രൂപത.കുറ്റം ആരോപിക്കുന്ന കന്യാസ്ത്രീക്ക് മാനന്തവാടി രൂപതയുമായി ബന്ധമില്ല.അവര്‍ ലാറ്റിന്‍ സമ്പ്രദായം സ്വീകരിച്ച് കന്യാസ്ത്രീയായി ഇംഗ്ലണ്ടിലേക്ക് പോയതാണ്, മാത്രമല്ല ഇംഗ്ലണ്ട് പൗരത്വം സ്വീകരിച്ച ശേഷം ഏഴ് വര്‍ഷം മുന്‍പ് സഭാ വസ്ത്രം ഉപേക്ഷിച്ച സ്ത്രീയാണ് . ഇംഗ്ലീഷ് പൗരത്വം സ്വീകരിച്ച വനിതക്ക് ഇന്ത്യയിലേക്ക് വരാന്‍ നിയമപരമായ ചില നടപടികളുണ്ട്. ആ നടപടികള്‍ സ്വീകരിക്കുന്ന മുറക്ക് മാത്രമേ ഇന്ത്യയിലേക്ക് വരാന്‍ സാധിക്കുകയുള്ളു, അത്തരം കാര്യങ്ങള്‍ മാതാപിതാക്കള്‍ സ്വീകരിക്കുമ്പോള്‍ അക്കാര്യത്തില്‍ സഭയുടെ എല്ലാവിധ സഹായവും നല്‍കാന്‍ മാനന്തവാടിരൂപത തയ്യാറാണെന്നും അല്ലാതെ രുപതക്ക് മുന്‍പില്‍ നടന്ന സമരം സഭയുമായി ബന്ധപ്പെട്ടതല്ലന്നും മാനന്തവാടിരൂപത പി.ആര്‍.ഒ.അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.