വലയ സൂര്യഗ്രഹണം :ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു
വലയ സൂര്യഗ്രഹണം കാണാന്‍ വയനാടിനെ സജ്ജമാക്കാനായി കല്‍പ്പറ്റ എപിജെ ഹാളില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു.ടോട്ടം റിസോഴ്സ് സെന്റര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍, കോഴിക്കോട് റീജ്യണല്‍ സയന്‍സ് സെന്റര്‍ ആന്‍ഡ് പ്ലാനിറ്റോറിയം, കല്‍പ്പറ്റ നഗരസഭ, മീനങ്ങാടി പഞ്ചായത്ത് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. ക്യൂരിഫൈ സയന്‍സ് ലാബിനറ സാങ്കേതിക സഹകരണത്തോടെ സംഘടിപ്പിച്ച ശില്‍പ്പശാല റീജിയണല്‍ സയന്‍സ് സെന്റര്‍ ആന്റ് പ്ലാനറ്റോറിയം ഡയറക്ടര്‍ മനസ് ബാഗ്ചി ഉദ്ഘാടനം ചെയ്തു. ടോട്ടം റിസോഴ്സ് സെന്റര്‍ ഡയറക്ടര്‍ കെ അരുണ്‍കുമാര്‍ അധ്യക്ഷനായി. കോഴിക്കോട് ആര്‍എസ് സി ആന്റ് പ്ലാനറ്റോറിയം ടെക്‌നീഷ്യന്‍ ഓഫീസര്‍ ജയന്ത് ഗാംഗുലി സൂര്യഗ്രഹണത്തിന് ആമുഖവും, ആര്‍എസ് സി ആന്റ് പ്ലാനറ്റോറിയം എഡ്യൂക്കേഷന്‍ ഓഫീസര്‍ കെ എം സുനില്‍ സൂര്യഗ്രഹണവീക്ഷണോപാധികളെ ക്കുറിച്ചുള്ള പരിശീലനവും നടത്തി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കെ ടി വത്സന്‍ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയറും ആപ്ലിക്കേഷനും പരിചയപ്പെടുത്തുകയും, പ്രസാദ് കൈതക്കല്‍ സൂര്യഗ്രഹണ വീക്ഷണ പരിപാടിയുടെ സാമൂഹിക പ്രസക്തിതിയെക്കുറിച്ചും ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി നസീമ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം ബാലഗോപാല്‍, ഗ്രന്ഥശാല പ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ ആര്‍പിമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.