കെ എസ് കെ ടി യു ജില്ലാ സമ്മേളനത്തിന് തുടക്കം
കര്‍ഷകത്തൊഴിലാളികളുടെ പോരാട്ട പ്രസ്ഥാനത്തിന്റെ ജില്ലാ സമ്മേളനത്തിന് തുടക്കമായി.പ്രതിനിധി സമ്മേളനം ചൂട്ടക്കടവില്‍ സഖാവ് കെ ടി ബാലകൃഷ്ണന്‍ നഗരിയില്‍ യൂണിയന്‍ കേന്ദ്ര കമ്മിറ്റി അംഗം പി കെ ബിജു ഉദ്ഘാടനം ചെയ്തു.കെ ഷമീര്‍ അധ്യക്ഷനായിരുന്നു.
സംസ്ഥാന നേതാക്കളായ കെ കോമളകുമാരി, സി കെ ശശീന്ദ്രന്‍ , വി നാരായണന്‍ ,വി പി ശങ്കരന്‍ നമ്പ്യാര്‍, പി ഗഗാറിന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ കെ എം വര്‍ക്കി സ്വാഗതം പറഞ്ഞു. സുരേഷ് താളൂര്‍ രക്തസാക്ഷി പ്രമേയവും വി വി രാജന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.ഡിസംബര്‍ 8 ന് വൈകിട്ട് 3 മണിക്ക് എരുമത്തെരുവില്‍ നിന്നും കര്‍ഷകത്തൊഴിലാളി പ്രകടനവും ഗാന്ധി പാര്‍ക്കില്‍ എം സി ചന്ദ്രന്‍ നഗരിയില്‍ പൊതു സമ്മേളനവും നടക്കും.പൊതു സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും സി കെ ശശീന്ദ്രന്‍ പി ഗഗാറിന്‍ എന്നിവര്‍ പങ്കെടുക്കും.