അച്ചൂര്‍ ജി എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവം.രക്ഷിതാക്കളും അധ്യാപകരും ആശങ്കയില്‍. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 13 കുട്ടികളെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വൈത്തിരി താലൂക്ക് ആശുപത്രിയില്‍പ്രവേശിപ്പിച്ചത്. 3 വിദ്യാര്‍ത്ഥികളെ തുടര്‍ ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
പൊഴുതന അച്ചൂര്‍ ജി എല്‍ പി സ്‌കൂളിലെ 13 വിദ്യാര്‍ത്ഥികളെയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കടുത്ത.ശ്വാസ തടസവും, ഛര്‍ദ്ദിയും, വിറയലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആശുപത്രിയിലെത്തി ചികിത്സ നേടുമ്പോള്‍ കുട്ടികള്‍ക്ക് രോഗം ശമിക്കുന്നുണ്ടെങ്കിലും ഇത്തരത്തിലുള്ള ശാരീരികാസ്വാസ്ഥതകള്‍ കുട്ടികള്‍ക്ക് അനുഭവപ്പെടുന്നതെന്തുകൊണ്ടാണെന്നത് വ്യക്തമാവാത്തതിനാല്‍ സ്‌കൂളിലെ രക്ഷിതാക്കളും, അധ്യാപകരും നാട്ടുകാരും വലിയ ആശങ്കയിലാണ്.ഭക്ഷ്യ വിഷബാധയല്ലെന്ന് ഡോക്ടര്‍മാര്‍മാര്‍ പറയുമ്പോള്‍ പിന്നീട് സ്‌കൂളിന്റെ സമീപത്തെ തേയിലതോട്ടത്തിലെ കീടനാശിനി പ്രയോഗമാവാം എന്ന സംശയവും പ്രദേശവാസികളും അധ്യാപകരും പറയുന്നു.രണ്ടു ദിവസങ്ങളിലായി 13 വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരികാസ്വാസ്ഥത അനുഭവപ്പെട്ടതോടെ ഭീതിയിലാണ് ഇവിടത്തെ അധ്യാപകരും രക്ഷിതാക്കളും