നെഹ്‌റുവിന്റെ നിലപാടുകള്‍ വികസനത്തിന് സുപ്രധാനം

0

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ലോകവീക്ഷണവും മതേതര ജനാധിപത്യ നിലപാടുകളും ഇന്ത്യയുടെ വികസനത്തില്‍ സുപ്രധാന പങ്ക് വഹിച്ചതായി മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യര്‍.ഫാറൂക്ക് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഫോസയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച മുന്‍ എംപി എം ഐ ഷാനവാസ് അനുസ്മരസമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നുഅദ്ദേഹം.വയനാടിന്റെ വികസനകാര്യത്തില്‍ ഷാനവാസ് വഹിച്ച പങ്ക് നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു. അനുസ്മരണ യോഗം സി കെ ശശീന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.വി എ മജീദ്, ഫാറുഖ് കോളേജ് പ്രിന്‍സിപ്പല്‍ ഇമ്പിച്ചി കോയ, എ പി കുഞ്ഞാമു തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!