വൈസ്‌ചെയര്‍പേഴ്‌സനെ അപമാനിച്ച സംഭവം: പ്രതിഷേധമിരമ്പി
ജനകീയനാകാന്‍ സബ്ബ് കളക്ടര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ ജനകീയ വിചാരണ നേരിടേണ്ടി വരുമെന്ന്് സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ ബാബു. നഗരസഭാവൈസ്‌ചെയര്‍പേഴ്‌സനെ സബ്ബ്കളക്ടര്‍ അപമാനിച്ച സംഭവത്തില്‍ സി പി ഐ സബ്കളക്ടര്‍ ഓഫീസിലേക്ക്് സംഘടിപ്പിച്ച മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംഭവത്തില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് കൗണ്‍സിലര്‍മാരും ടൗണില്‍ പ്രതിഷേധം നടത്തി.
എ.ഐ.ടി.യു.പരിസരത്തു നിന്ന് ആരംഭിച്ച മാര്‍ച്ച് സബ്ബ് കലക്ടര്‍ ഓഫീസിന് സമീപം പോലീസ് തടഞ്ഞു. ലീലാ ഗംഗാധരന്‍ അദ്ധ്യക്ഷനായിരുന്നു.വി.കെ.ശശിധരന്‍, ജോണി മറ്റത്തിലാനി, വി.വി.ആന്റണി, രംജിത്ത് കമ്മന.,സി.പ്രസാദ് ,തുടങ്ങിയവര്‍ സംസാരിച്ചു.നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജിന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധ പ്രകടനം നടത്തി.വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭാ രാജന്‍ അദ്ധ്യക്ഷയായിരുന്നു. പി.ടി.ബിജു, ശാരദ സജീവന്‍, ലില്ലി കുര്യന്‍, അബ്ദുള്‍ ആസിഫ് തുടങ്ങിയവര്‍ സംസാരിച്ചു. കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാരും നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പി.വി. ജോര്‍ജ്ജ്, കടവത്ത് മുഹമദ്, പടയന്‍ റഷീദ്, ബി.ഡി.അരുണ്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി