സംസ്ഥാന സ്‌കൂള്‍ കലോത്സവം:സര്‍ക്കാര്‍ സ്‌കൂളുകളില്‍ മീനങ്ങാടി ഒന്നാമത്

0

സംസ്ഥാന സ്‌കൂള്‍ കലോത്സവം സര്‍ക്കാര്‍ സ്‌കൂളുകളില്‍ മീനങ്ങാടിക്ക് ഒന്നാം സ്ഥാനം. കാഞ്ഞങ്ങാട്ട് സമാപിച്ച അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 92 പോയന്റ് നേടി മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഏറ്റവും കൂടുതല്‍ പോയിന്റു നേടിയ സര്‍ക്കാര്‍ വിദ്യാലയമായി മാറി.സംസ്ഥാന തലത്തില്‍ ജനറല്‍ വിഭാഗത്തില്‍ ഏഴാം സ്ഥാനവും, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ അഞ്ചാം സ്ഥാനവും മീനങ്ങാടിക്കാണ്. വിവിധ ഇനങ്ങളിലായി 56 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.ഇതില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം വൃന്ദവാദ്യം, വഞ്ചിപ്പാട്ട്, സംഘ നൃത്തം ഹൈസ്‌കൂള്‍ വിഭാഗം വട്ടപ്പാട്ട്, വന്ദേമാതരം എന്നീ ഗ്രൂപ്പിനങ്ങളിലടക്കം 23 ഇനങ്ങളില്‍ എ ഗ്രേഡുണ്ട്. വിജയികളെ അധ്യാപക രക്ഷാകര്‍ത്തൃസമിതിയും സ്റ്റാഫ് കൗണ്‍സിലും അഭിനന്ദിച്ചു.മനോജ് ചന്ദനക്കാവ് അധ്യക്ഷനായിരുന്നു.പി.എ.അബ്ദുല്‍ നാസര്‍, കെ.എം. നാരായണന്‍, ഡോ.ബാവ,എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!