വളണ്ടിയര്‍ സംഗമം സമാപിച്ചു
വയനാട് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ പതിനേഴാമത് ജില്ലാ വളണ്ടിയര്‍ സംഗമം പനമരത്ത് സമാപിച്ചു.സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു.
സാന്ത്വന പരിചരണ രംഗത്ത് പ്രവര്‍ത്തനസജ്ജരായി വന്ന ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്ന് എത്തിയ വളണ്ടിയര്‍മാരുടെ കൂട്ടായ്മയാണ് ഇന്നലെ പനമരത്ത് നടന്നത്. പനമരം ക്രസന്റ് പബ്ലിക്ക് സ്‌കൂളില്‍ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു.
ക്യാന്‍സര്‍ രോഗികളുടെ പരിചരണത്തിനായി മാത്രം പ്രത്യേക ഫണ്ട് കണ്ടെത്തി പൂര്‍ണ്ണമായ ചികില്‍സയ്ക്ക് സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള പദ്ധതി ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ അവിഷ്‌ക്കരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി പ്രസിഡന്റ് പറഞ്ഞു. ചടങ്ങില്‍ വയനാട് ജില്ല ഡി.പി.എം.ഒ അഭിലാഷ്, ബ്ലോക്ക് പ്രസിഡന്റ് ദീലിപ്കുമാര്‍, പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണന്‍, സുബൈര്‍ ചീനക്കല്‍, കന്നോളി മുഹമ്മദ്, കെ.ജി.സുകുമാര്‍ എന്നിവര്‍ പങ്കെടുത്തു