സിവില്‍ സ്റ്റേഷന്‍ ഇനി ക്യാമറ കണ്ണുകള്‍ക്കുള്ളില്‍

0

25 ക്യാമറകള്‍ സ്ഥാപിച്ചു
സിവില്‍ സ്റ്റേഷന്‍ ഇനി നിരീക്ഷണ ക്യാമറകളുടെ വലയത്തില്‍. അത്യാധുനിക
സംവിധാനങ്ങളോടുകൂടിയ സി.സി.ടി.വി. സിവില്‍ സ്റ്റേഷന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപി
ച്ചു. സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായിട്ടാണ് ക്യാമറകള്‍ സ്ഥാപിച്ചത്. 16 ലക്ഷം രൂപ
ചെലവിട്ട് സിവില്‍ സ്റ്റേഷനിലെ മുഴുവന്‍ ഭാഗങ്ങളും കവര്‍ ചെയ്യുന്ന രീതിയില്‍ 25 ക്യാമറ
കളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതോടൊപ്പം അഞ്ച് ക്യാമറകള്‍ കളക്ടറുടെ ക്യാമ്പ് ഓഫീസിലും
സ്ഥാപിച്ചിട്ടു്. 45 ദിവസം വരെ വിവരങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്ന സെര്‍വറു
കള്‍ സുസജ്ജമാക്കിയിട്ടു്. ഇടിമിന്നലിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഒപ്റ്റിക്കല്‍
ഫൈബര്‍ കേബിളുകള്‍ ഉപയോഗിച്ചാണ് ക്യാമറകള്‍ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നത്.
360 ഡിഗ്രി വരെയും തിരിക്കാന്‍ കഴിയുന്നവിധത്തിലാണ് പ്രധാന ക്യാമറകളെല്ലാം വിദൂര
നിയന്ത്രണ രീതിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. നൈറ്റ് വിഷന്‍ ഡിജിറ്റല്‍ ക്യാമറകള്‍ ഐ.
പി. അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. പി.ഡബ്ല്യു.ഡി. ഇലക്‌ട്രോണിക്‌സ് വിഭാഗ
ത്തിന്റെ ചുമതലയിലാണ് പണി പൂര്‍ത്തീകരിച്ചത്. ക്യാമറകളുടെ സ്വിച്ച് ഓണ്‍ ജില്ലാ കള
ക്ടര്‍ എസ്.സുഹാസ് നിര്‍വഹിച്ചു. എ.ഡി.എം. കെ.എം.രാജു, ഹുസൂര്‍ ശിരസ്തദാര്‍ ഇ.
പി.മേഴ്‌സി എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!