ക്ലാസ് മുറിയില്‍ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ചതിനെതുടര്‍ന്ന് അടച്ചിട്ട ബത്തേരി സര്‍വ്വജന സ്‌കൂള്‍ ഇന്ന് തുറന്നു.യു പി വിഭാഗത്തിനു ഒരാഴ്ചകൂടി അവധിനല്‍കിയിട്ടുണ്ട്. സംഭവത്തെതുടര്‍ന്ന് ഒരാഴ്ച ക്ലാസുകള്‍ മുടങ്ങിയിരുന്നു.വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം പകര്‍ന്ന് ജില്ലാ കളക്ടര്‍ രാവിലെ സ്‌കൂളിലെത്തി.
സഹപാഠികള്‍ വരച്ച ഷഹലയുടെ മുഖം ഇപ്പോഴും സ്‌കൂള്‍ ഭിത്തികളിലുണ്ട്.അവളുടെ കുഞ്ഞുപുഞ്ചിരി മായാതെ നില്‍ക്കുന്ന സ്‌കൂള്‍മുറ്റത്ത് അസംബ്ലികൂടി കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ആദരഞ്ജലികളര്‍പ്പിച്ചു.ജില്ലാ കളക്ടര്‍ അഥീല അബ്ദുള്ള കുട്ടികള്‍ക്കൊപ്പം അസംബ്ലിയില്‍ പങ്കെടുത്തു. സംഭവത്തില്‍ എല്ലാ നടപടികളും അധികാരികള്‍ സ്വീകരിച്ചുവെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.ഇനി കുട്ടികളെ പഠനസാഹചര്യങ്ങളിലേക്ക് തിരിച്ചു കൊണ്ടുവരണം.9നു പരീക്ഷകള്‍ തുടങ്ങുകയാണെന്നും ഇതിനായി കുട്ടികളെ ഒരുക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ഷഹലക്ക് പാമ്പുകടിയേറ്റ കെട്ടിടം പൊളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.സുരക്ഷിതമായ മറ്റൊരിടത്തേക്ക് ഇവിടെയുള്ള ക്ലാസുകള്‍ മാറ്റും. ഇവിടെ കെട്ടിടം നിര്‍മ്മിക്കുന്നതിനായി പ്ലാനും എസ്റ്റിമേറ്റും സര്‍ക്കറിന് സമര്‍പ്പിച്ചിട്ടുണ്ട്.സ്‌കൂള്‍ സാധാരണ അധ്യയനദിവസങ്ങളിലേക്ക് കടക്കുകയാണു.30ശതമാനം വിജയത്തില്‍ നിന്ന് 100ശതമാനത്തിലേക്ക് എത്തിച്ചേര്‍ന്ന വഴികളിലേക്ക്.
ഷഹലയുടെ ഓര്‍മ്മകള്‍ കണ്ണീരോര്‍മ്മയായി ഇവിടെ എന്നുമുണ്ടാവുമെങ്കിലും.