ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.

0

മടക്കിമലയിലെ ദാനഭൂമിയില്‍ തന്നെ എം.കെ.ജിനചന്ദ്ര സ്മാരക ഗവ: മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കണമെന്ന് കമ്പളക്കാട് പി.പി എസ്സ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജനകീയ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.ഈ ആവശ്യമുന്നയിച്ച് മടക്കിമല ജിനചന്ദ്ര സ്മാരക ഗവ: മെഡിക്കല്‍ കോളേജ് സംരക്ഷണ സമിതി എന്ന പേരില്‍ ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.

പരിസ്ഥിതിലോല പ്രദേശമായ വൈത്തിരി വില്ലേജില്‍ വില കൊടുത്ത് വാങ്ങിക്കുന്ന എസ്റ്റേറ്റ് ഭൂമിയില്‍ കോളേജ് പണിയാനുള്ള നീക്കത്തില്‍ ദുരൂഹതയുണ്ട്.മടക്കിമലയില്‍ നിന്ന് കോളേജ് മാറ്റാന്‍ പറയുന്ന കാരണങ്ങള്‍ വ്യാജമാണ്.ദാന ഭൂമിയില്‍ തന്നെ കോളേജ് പണിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും നേതൃത്വം കൊടുക്കാന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു.ജനപ്രതിനിധികളും ബഹുജന സംഘടനാ പ്രതിനിധികളുമടക്കംനൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത കണ്‍വന്‍ഷനില്‍ ഡോ: പി.ലക്ഷ്മണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനായിരുന്നു.സൂപ്പി പള്ളിയാല്‍ സ്വാഗതവും ഒ.വി അപ്പച്ചന്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി
കെ.കെ.അഹ്മദ് ഹാജി,
പി.ടി.ഗോപാലകുറുപ്പ് ,
പള്ളിയറരാമന്‍, കടവന്‍ മോയിന്‍ (രക്ഷാധികാരികള്‍)
സൂപ്പി പള്ളിയാല്‍ (ചെയര്‍മാന്‍)
കെ.സദാനന്തല്‍, അഡ്വ: പി.ജെ ജോര്‍ജ്ജ്, അഡ്വ: ഖാലിദ് രാജ, (വൈ: ചെയര്‍മാന്‍മാര്‍)
ഒ.വി അപ്പച്ചന്‍ (ജനറല്‍ കണ്‍വീനര്‍)
ഗഫൂര്‍ വെണ്ണിയോട്
അഡ്വ: എം.സി.എം ജമാല്‍
വി.പി.യുസുഫ്
റെനീഷ് കോട്ടത്തറ
(കണ്‍വീനര്‍മാര്‍)
പി.ജി ആനന്ദ് കുമാര്‍ (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!