‘നാളത്തെ കേരളം ലഹരിമുക്ത നവകേരളം

0

സംസ്ഥാന എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ‘നാളത്തെ കേരളം ലഹരിമുക്ത നവകേരളം’ എന്ന സന്ദേശവുമായി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി നഗരസഭാ കമ്മ്യൂണിറ്റി ഹാളില്‍ നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ അദ്ധ്യക്ഷനായിരുന്നു.നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭാ രാജന്‍, തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തങ്കമ്മ യേശുദാസ്, നഗരസഭ സി.ഡി.എസ്.ചെയര്‍പേഴ്ണ്‍ ജിഷ ബാബു, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണ് എന്‍.രാജശേഖരന്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ജെ.ഷാജി, ഇന്‍സ്‌പെക്ടര്‍ ടി.ഷര്‍ഫുദീന്‍, തുടങ്ങിയവര്‍ സംസാരിച്ചു.പാരമ്പര്യനെല്‍വിത്ത് കര്‍ഷകന്‍ ചെറുവയല്‍ രാമനെ ചടങ്ങില്‍ ആദരിച്ചു.പരിപാടിയുടെ ഭാഗമായി ലഹരി ബോധവല്‍ക്കരണ നാടകവും മാജിക്ക് ഷോയും അരങ്ങേറി.

Leave A Reply

Your email address will not be published.

error: Content is protected !!