കൂലികുടിശ്ശിക കിട്ടാത്തതില്‍ പ്രതിഷേധം: പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും
ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലികുടിശ്ശിക വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യു ഡി എഫിന്റെ ആഭിമുഖ്യത്തില്‍ തലപ്പുഴയില്‍ തവിഞ്ഞാല്‍ പഞ്ചായത്ത് ഓഫീസിലേക്ക് തൊഴിലുറപ്പ് തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണയും നടത്തി. മുന്‍മന്ത്രി പി കെ ജയലക്ഷമി ധര്‍ണ ഉദ്ഘാടനം ചെയ്തു.ജോസ് പാറക്കല്‍ അധ്യക്ഷനായിരുന്നു.ജില്ലയിലെ മൊത്തം 38.5കോടി രൂപയോളം തൊഴിലുറപ്പ് കൂലി കുടുശ്ശിക കിട്ടാനുണ്ട്