തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയുടെയും പഞ്ചായത്തില്‍ നടക്കുന്ന അനധികൃത കെട്ടിട നിര്‍മ്മാണം ഉള്‍പ്പെടെ അഴിമതികളുടെയും ഉത്തരവാദിത്വം ഏറ്റെടുത്ത് പഞ്ചായത്ത് ഭരണസമിതി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.പ്രവര്‍ത്തകര്‍ പുല്‍പ്പള്ളി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ അട്ടിമറിക്കുന്നതിനെതിരേയായിരുന്നു മാര്‍ച്ച്. മണ്ഡലം പ്രസിഡന്റ് അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. കെ.ഡി. ഷാജിദാസ് അദ്ധ്യക്ഷനായിരുന്നു. എം വാമദേവന്‍, ഷിബു കോറോം, നന്ദനന്‍ എന്നിവര്‍ സംസാരിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.