ലക്കിടി ജി എല്‍ പി സ്‌കൂള്‍ വിദ്യാലയം പ്രതിഭകളോടൊപ്പം പരിപാടി സംഘടിപ്പിച്ചു.സാഹിത്യകാരി സുമ പള്ളിപ്പുറവുമായി വിദ്യാര്‍ഥികള്‍ സംവദിച്ചു. സുമ പള്ളിപ്പുറത്തിന്റെ പഴയവൈത്തിരിയിലെ വീട്ടിലായിരുന്നു സംവാദം. പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളും വിനോദ പരിപാടികളും നടത്തി. മാരിവില്‍പുരസ്‌കാരം, മഹിളാ ഗോരവ്, ഡോ.അംബേദ്ക്കര്‍ എക്‌സലന്‍സ് അവാര്‍ഡ്, ജവഹര്‍ ബാലസാഹിത്യ പുരസ്‌ക്കാരം, കുഞ്ഞുണ്ണി മാസ്റ്റര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ സുമ പള്ളിപ്പുറത്തിന് ലഭിച്ചിട്ടുണ്ട്.സമഗ്ര ശിക്ഷ ജില്ലാ പ്രൊജക്ട് കോഡിനേറ്റര്‍ എം അബ്ദുല്‍ അസീസ്, ഡിപിഒ പ്രമോദ് മൂടാടി, സ്‌കൂള്‍ എച്ച്എം പി കെ കരീം, അധ്യാപകരായ കെ അഫ്‌സല്‍, കെ റുബീന, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.