നിത്യമോള്‍ക്ക് ചികിത്സാസഹായം
ബ്ലഡ് ക്യാന്‍സര്‍ രോഗബാധിതയായ ചേരമ്പാടി സ്വദേശി നിത്യമോളുടെ ചികിത്സാര്‍ത്ഥം കാവല്‍ ചാരിറ്റബിള്‍ സൊസൈറ്റി സമാഹരിച്ച തുക എരുമാട് വെച്ച് കൈമാറി. എരുമാട് പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ കൃഷ്ണന്‍ തുക 1,12300 രൂപ ചടങ്ങില്‍ വെച്ച് കുട്ടിയ്ക്ക് കൈമാറി.ചടങ്ങില്‍ അന്‍വര്‍ നീലഗിരി അധ്യക്ഷനായിരുന്നു.ലക്ഷമി ടീച്ചര്‍, അലിയാര്‍ മാളിയേക്കല്‍ ബാലന്‍, രവി,ഇസ്മായില്‍ പള്ളിയേക്കല്‍, തുടങ്ങിയവര്‍ സംസാരിച്ചു.കാവല്‍ ചാരിറ്റബിള്‍ സോസൈറ്റി നടത്തിയ തുക സമാഹരണ പരിപാടിയില്‍ ഗാനങ്ങള്‍ ആലപിച്ച് മിന്‍ഹ ഫാത്തിമയ്ക്ക് ഉള്ള ക്യാഷ് അവാര്‍ഡും സബ്ബ് ഇന്‍സ്പെക്ടര്‍ കൃഷ്ണന്‍ ചടങ്ങില്‍ കൈമാറി.വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മാപ്പിളപാട്ട്, ലളിതഗാനം, സംസ്‌കൃതഗാലാപനം എന്നി മത്സരങ്ങളില്‍ വിജയികൂടിയാണ് മിന്‍ഹ ഫാത്തിമ