പത്ത്‌ലക്ഷം രൂപ ചിലവില്‍ കമ്പ്യൂട്ടര്‍ ലാബ് നവീകരിച്ചു
എം പി വീരേന്ദ്രകുമാറിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് നവീകരിച്ച തരുവണ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ കമ്പ്യൂട്ടര്‍ ലാബ് എംഎല്‍എ ഒആര്‍ കേളു ഉദ്ഘാടനം ചെയ്തു.പത്ത് ലക്ഷം രൂപ ചിലവിലാണ് ലാബ് നവീകരിച്ചത്.കമ്പ്യൂട്ടര്‍ ലാബിനായി പത്ത് ലക്ഷം രൂപാ 25 കമ്പ്യൂട്ടറുകള്‍ വാങ്ങിക്കുന്നതിനായി എംഎല്‍എ യും അനുവദിച്ചിട്ടുണ്ട്.ജില്ലാ പഞ്ചായത് പ്രസിഡന്റ് കെ ബി നസീമ അദ്ധ്യക്ഷയായ ചടങ്ങില്‍ ശാസ്ത്രമേളയില്‍ മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി,വാര്‍ഡംഗങ്ങളായ എ ദേവകി,കെ.കെ.സി മൈമൂന,പിടിഎ പ്രസിഡന്റ് കെസി ആലി,സൂപ്പി പള്ളിയാല്‍,പ്രിന്‍സിപ്പാള്‍ ഇ ജെ പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.