ഗോത്ര കലാമേളയുടെ ഉദ്ഘാടനം നാളെ
പിന്നിലായവരെ മുന്നിലെത്തിക്കാന്‍ തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് ആവിഷ്‌ക്കരിച്ച ഒപ്പം ഒപ്പത്തിനൊപ്പം പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് തല ഗോത്ര കലാമേളയുടെ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് കുഞ്ഞോം എ യു പി സ്‌ക്കൂളില്‍ ഒ ആര്‍ കേളു എം എല്‍ എ നിര്‍വ്വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.കഴിഞ്ഞ നാലുവര്‍ഷമായി തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗോത്ര വിദ്യാര്‍ത്ഥികളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും കൊഴിഞ്ഞ് പോക്ക് തടയുന്നതിനുമായി ആവിഷ്‌ക്കരിച്ച് നടപ്പക്കുന്ന തനത് പദ്ധതിയാണ് ഒപ്പം ഒപ്പത്തിനൊപ്പം ഇതിന്റെ ഭാഗമായി സ്‌കൂള്‍ തലത്തിലും ഗ്രാമ പഞ്ചായത്ത് തലത്തിലും കലാകായിക മേള, സഹവാസ ക്യാമ്പ്, തുടങ്ങിയ വിവിധങ്ങളായ പരിപാടികള്‍ നടത്തി വരുന്നു. ഗോത്ര വിദ്യാര്‍ത്ഥികളില്‍ ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും കൊഴിഞ്ഞ് പോക്ക് തടയുന്നതിനും ഇത് മൂലം സാധിച്ചിട്ടുണ്ടെന്നും സംഘാടകര്‍ പറഞ്ഞു.വാര്‍ത്ത സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി എ ബാബു, പി കേശവന്‍ മാസ്റ്റര്‍, പി അസ്ഹര്‍ അലി, കെ പി ശിവന്‍ മാസ്റ്റര്‍, എന്നിവര്‍ പങ്കെടുത്തു.