കേരളോല്‍സവത്തിന് തുടക്കമായി
കേരളോല്‍സവത്തിന് തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. വോളിബോള്‍ മല്‍സരമായിരുന്നു ആദ്യം. ആദ്യമല്‍സരത്തില്‍ പാല്‍വെളിച്ചവും കലോദയ അരണപാറയും ഏറ്റുമുട്ടി. ആദ്യവിജയം കലോദയ കരസ്ഥമാക്കി. തുടര്‍ന്ന് ചേകാടി ശ്രീമംഗലവും പനവല്ലിയുമായി നടന്ന മല്‍സരത്തില്‍ അദ്യ രണ്ട് സെറ്റും ശ്രീമംഗലം കരസ്ഥമാക്കുകയായിരുന്നു. വോളിവോള്‍ വസന്തം ആസ്വദിക്കാന്‍ നിരവധി നാട്ടുകാരും പഞ്ചായത്ത് ഗ്രൗണ്ടില്‍ എത്തിയിരുന്നു.ബുധനാഴ്ച്ച വൈകുന്നേരമാണ് സമാപനം.നാളെ കലാമല്‍സരങ്ങളും കവിത, പദ്യം, ചൊല്ലല്‍, ചിത്രരചന മല്‍സരങ്ങളും നടക്കും. കേരളോല്‍സവത്തിന്റെ ഭാഗമായി വിളംമ്പര ജാഥയും സംഘടിപ്പിച്ചു