സമ്മാനങ്ങള്‍ വിതരണം ചെയ്തു

0

കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്് പ്രഖ്യാപിച്ച സമ്മാന പദ്ധതി നറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ മേപ്പാടിയില്‍ വിതരണം ചെയ്തു.സംഘടനാ ഭാരവാഹികളായ ഷാജു ജോസഫ്,റിയാസ് മേപ്പാടി,ബൈജു മേപ്പാടി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.നവംബര്‍ 5 നായിരുന്നു ജില്ല സമ്മേളനം.ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ക്കര്‍ഹരായ രജ്ഞിത് മീനങ്ങാടി, ജെയിംസ് വൈത്തിരി,രജീഷ് ബത്തേരി എന്നിവര്‍ സമ്മാനങ്ങള്‍ ചടങ്ങില്‍ ഏറ്റുവാങ്ങി.നവാസ് മീനങ്ങാടി അദ്ധ്യക്ഷനായിരുന്നു.രാധാകൃഷ്ണന്‍ മാനന്തവാടി,ജാഫര്‍ ബത്തേരി എന്നിവര്‍ സംസാരിച്ചു.ജില്ലാ ഭാരവാഹികള്‍ ചടങ്ങില്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!
03:14