ബ്ലഡ് ക്യാന്‍സര്‍ ബാധിതയായ ചേരമ്പാടി കോരാഞ്ചാല്‍ സ്വദേശിനി 13 വയസ്സുകാരി നിത്യമോളുടെ ചികിത്സാ ധനശേഖരണാര്‍ത്ഥം ഗാനാലാപന പര്യടന പരിപാടി സംഘടിപ്പിച്ചു. മലപ്പുറം കാവല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചേരമ്പാടി യൂണിറ്റ് പ്രവര്‍ത്തകരാണ് ഫണ്ട് ശേഖരണത്തിനായി റോഡ് ഷോ സംഘടിപ്പിച്ചത്. എരുമാട് മുതല്‍ ചേരമ്പാടി വരെയായിരുന്നു റോഡ് ഷോ.കാവല്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് അന്‍വര്‍ നീലഗിരി ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു.അനീസ് മലപ്പുറം,വര്‍ഗീസ്, ആസിഫ് എന്നിവര്‍ സംസാരിച്ചു. മിന്‍ഹ ഫാത്തിമ കല്‍പ്പറ്റ, സുമേഷ് റിപ്പണ്‍,അന്‍വര്‍ നീലഗിരി എന്നിവര്‍ ഗാനാലാപനത്തിന് നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.