ഷഷ്ടി പൂര്‍ത്തി വര്‍ഷത്തില്‍ ജമാല്‍ സാഹിബിന് ഒരുക്കുന്ന സ്‌നേഹാദരം പരിപാടിയില്‍ ഡോ. ശശി തരൂര്‍ എം.പി, ഹൈദരലി തങ്ങള്‍, കനിമൊഴി എം.പി എന്നിവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വയനാട് മുസ്ലിം യതീംഖാനയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും മുഖ്യകാര്യദര്‍ശിയും സാമൂഹ്യ രാഷ്ട്രീയ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ 60 വര്‍ഷത്തിലേറെ കാലമായി നായകത്വം വഹിക്കുന്ന എം.എ.മുഹമ്മദ് ജമാല്‍ സാഹിബിനെ ഷഷ്ടിപൂര്‍ത്തി വര്‍ഷത്തില്‍, പൗരാവലി ഖാഇദെ മില്ലത്ത് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ ബൈപ്പാസിലെ പ്രത്യേകം തയ്യാറാക്കിയ ഖാഇദെ മില്ലത്ത് നഗറില്‍ സ്നേഹാദരം നടത്തും.പരിപാടിയില്‍ മുഖ്യാതിഥിയായെത്തുന്ന ഡോ.ശശി തരൂര്‍ ജില്ലയിലെ രണ്ടായിരത്തോളം തെരെഞ്ഞെടുത്ത കോളേജ് വിദ്യാര്‍ത്ഥികളുമായി സംവദിക്കും. സ്നേഹാദരത്തിന്റെ ഉദ്ഘാടനം മുസ്്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. വിദ്യാഭ്യാസ മേഖലയില്‍ വയനാട്ടിലുണ്ടായ വളര്‍ച്ചയും ഡബ്ല്യുഎംഒയുടെ ചരിത്രവും ഉള്‍പ്പെടുന്ന പുസ്തകം പ്രസിദ്ധീകരിക്കുമെന്നും സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്നേഹാദരം ചെയര്‍മാന്‍ കെ.എം.ഷാജി എം.എല്‍.എ, ഖാഇദേ മില്ലത്ത് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ.എം.സി.എം ജമാല്‍, കണ്‍വീനര്‍ യഹ്യാഖാന്‍ തലക്കല്‍, സലിം മേമന, പി. ഇസ്മായില്‍, അഡ്വ. ടി.അഷറഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.