മതേതരത്വം സംരക്ഷിക്കണമെന്ന് കാത്തോലിക്കാ ബാവ

0

ഭാരതത്തിന്റെ പൈതൃകമായ മതേതരത്വം സംരക്ഷിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് മലങ്കര കത്തോലിക്കാ സഭയുടെ തലവനായ മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലിമീസ് കാത്തോലിക്കാ ബാവ.എല്ലാ കാലഘട്ടത്തിലും എല്ലാ മതവിഭാഗത്തിലുംപ്പെട്ടവര്‍ ഒരുപോലെ സഹോദരരായി കഴിഞ്ഞ രാജ്യമാണ് നമ്മുടേത്. ആ പാരമ്പര്യം നമ്മള്‍ കാത്ത് സൂക്ഷിക്കണമന്നം അദ്ദേഹം പറഞ്ഞു.പുല്‍പ്പള്ളി സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ തീര്‍ഥാടന ദേവാലയത്തില്‍ ഫാ. മാത്യു മുണ്ടക്കോടിയുടെ കോര്‍ എപ്പിസ്‌കോപ്പ സ്ഥാനാരോഹണത്തിന് ശേഷം പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബാവ.ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് അധ്യക്ഷനായിരുന്നു. പുത്തൂര്‍ ഭദ്രാസനാധ്യക്ഷന്‍ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ മക്കാറിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. ജോര്‍ജ് ആലുക്ക, ഫാ. വര്‍ഗ്ഗീസ് പുളിക്കല്‍, സിസ്റ്റര്‍: ശുഭ തെരേസ, മാത്യു തണ്ടായിമറ്റം,തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!