പതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നു

0

നവംബര്‍ 10,11 തീയതികളില്‍ വെള്ളമുണ്ടയില്‍ നടക്കുന്ന കേരള കര്‍ഷക സംഘം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നു. സ്വാഗതസംഘം ചെയര്‍മാന്‍ എ.എന്‍ പ്രഭാകരന്‍ പതാക ഉയര്‍ത്തി.വൈകുന്നേരം 5 മണിയോടെ സമ്മേളന നഗരിയായ വെള്ളമുണ്ടയില്‍ എത്തിയ പതാകജാഥയ്ക്കും കൊടിമര ജാഥയ്ക്കും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. തുടര്‍ന്ന് പ്രകടനമായി എത്തിയാണ് പതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നത്. കേരള കര്‍ഷക സംഘം ജില്ലാ സെക്രട്ടറി കെ.ശശാങ്കന്‍,സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍,പി.വി സഹദേവന്‍,പി.കെ സുരേഷ്,ജസ്റ്റിന്‍ ബേബി,എ.എന്‍ പ്രഭാകരന്‍,പി.ജെ ആന്റണി,കെ.എം വര്‍ക്കി മാസ്റ്റര്‍,എ.ജോണി,എം.മുരളി മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!