ട്രാക്കും പരിസരവും ശുചീകരിച്ച് ഹരിത കര്‍മ്മ സേന അംഗങ്ങള്‍
ജില്ലാ സ്ക്കൂള് കായികമേള വേദിയായ പനമരം ജി വി എച്ച് എസ് എസിലെ ട്രാക്കും പരിസരവും ശുചീകരിച്ച് ഹരിത കര്‍മ്മ സേന അംഗങ്ങള്‍. പനമരം പഞ്ചായത്തിലെ 16 പേരടങ്ങുന്ന കര്‍മ്മ സേന അംഗങ്ങള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായി ട്രാക്കും, സ്കൂള്‍ പരിസരവും, ഭക്ഷണശാലയുമടക്കം പ്ലാസ്റ്റിക് വിമുക്തമാക്കി. ഒന്നര വര്‍ഷം മുമ്പാണ് പഞ്ചായത്തില്‍ ഹരിത കര്‍മ്മ സേന രൂപീകരിച്ചത്. ജാന്‍സി, ബിന്ദു സുരേഷ്, അന്നക്കുട്ടി, നിഷ എന്നിവരാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.