ലോംഗ് ജംപില്‍ അഞ്ചാം തവണയും ജോസ്ന ഏലിയാസ്

0

വയനാട് ജില്ലാ സ്‌കൂള്‍ കായികമേളയില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും ലോംഗ് ജംപില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി മീനങ്ങാടി ഗവ:ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ജോസ്ന ഏലിയാസ്.സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ലോംഗ് ജംപില്‍ 4.50 മീറ്റര്‍ ചാടിയാണ് ജോസ്ന ഒന്നാം സ്ഥാനം നേടിയത്.കോട്ടയത്ത് ഉപരിപഠനം നടത്തുന്ന ജോസ്നയുടെ സഹോദരി ജാസ്മിന്‍ തുടര്‍ച്ചയായി 5 വര്‍ഷം ജില്ലാ സ്‌കൂള്‍ കായികമേളയില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!