ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായി എല്ലാ ട്രാക്കിലും ഹഡില്‍
വയനാട് ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായി എല്ലാ ട്രാക്കിലും അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്ന എ.ടി.ഇ യുടെ ഹഡില്‍ ഒരുക്കി ജില്ലാ സ്‌കൂള്‍ കായികമേള ശ്രദ്ധയാര്‍ജ്ജിച്ചു.ജില്ലാ പഞ്ചായത്താണ് ഹഡിലിനായി ഫണ്ട് അനുവദിച്ചത്.മുന്‍ കായികമേളകളിലൊക്കെ ഒരൊറ്റ ട്രാക്കില്‍ മാത്രമാണ് ഹഡില്‍ എണ്ണത്തിന്റെ പരിമിതിമൂലം വെക്കാറുള്ളത്.ഈ തരത്തില്‍ സമയബന്ധിതമായി വിജയികളെ കണ്ടെത്തുമെങ്കിലും ട്രാക്കിലെ മത്സരങ്ങള്‍ക്ക് ഒട്ടും ആവേശം ഉണ്ടാകാറില്ല.കായികമേളകള്‍ക്കായുള്ള വിവിധ ഉപകരണങ്ങള്‍ വാങ്ങാനായി 10 ലക്ഷം രൂപയാണ് 2018-19 വര്‍ഷത്തെ ഫണ്ടില്‍ നിന്ന് ജില്ലാ പഞ്ചായത്ത് വകയിരുത്തിയത്. മേളയില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളൊക്കെയും ഈ ഫണ്ടില്‍ നിന്ന് വാങ്ങിയതാണ്.