ജില്ലാ സ്‌കൂള്‍ കായിക മേളക്ക് നാളെ തുടക്കം
പതിനൊന്നാമ്മത് ജില്ലാ സ്‌കൂള്‍ കായിക മേളക്ക് നാളെ തുടക്കം.നവംബര്‍ 6, 7, 8, തിയ്യതികളില്‍ പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മേളയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ നിര്‍വഹിക്കും
സുല്‍ത്താന്‍ ബത്തേരി,വൈത്തിരി,മാനന്തവാടി ഉപജില്ലകളില്‍ നിന്നായി 500ല്‍ പരം മത്സരാര്‍ഥികള്‍ കായികമേളയില്‍ പങ്കെടുക്കാനെത്തും. 100ഓളം ഇനങ്ങളിലായാണ് മത്സരങ്ങള്‍.പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് മേള നടക്കുന്നത്.ഇതിനോട് അനുബന്ധിച്ച് മേളയുടെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.മിനി നിര്‍വഹിച്ചു.കൂടാതെ പനമരം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് എന്ന പേരില്‍ ഒരു വെബ് സൈറ്റും ആരംഭിച്ചിട്ടുണ്ട്. മേളയുടെ ജില്ലാ വിശദാംശങ്ങളും ഇതില്‍ ലഭ്യമാകും.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷല്‍ മെമ്പര്‍ പി.കെ അസ്മത്ത്, ഡി.ഡി.ഇ.ഇബ്രാഹിം തോണിക്കര, മിനി ജില്ലാ പഞ്ചായത്ത് വികസന കാര്യ ക്ഷേമ സ്ഥിരം സമിതി അംഗം രമേഷ്, സുരേഷ് ബാബു,അജേഷ്, നവാസ്് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു