മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഭരണകൂടങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും, അവ സംരക്ഷിക്കപ്പെടുമ്പോഴാണ് ജനാധിപത്യം അര്‍ഥപൂര്‍ണമാകുന്നതെന്നും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ . കേരള സര്‍ക്കാര്‍ പാര്‍ലമെന്ററി കാര്യ മന്ത്രാലയത്തിനു കീഴില്‍ മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കം കുറിച്ച ഹ്യൂമണ്‍ റൈറ്റ്‌സ് ക്ലബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശങ്ങള്‍ക്ക് പാഠ്യപദ്ധതിയില്‍ അര്‍ഹമായ സ്ഥാനം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.പി.ടി എ പ്രസിഡന്റ് മനോജ് ചന്ദനക്കാവ് അദ്ധ്യക്ഷനായിരുന്നു.ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ജോണ്‍സണ്‍, മീനങ്ങാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീബ കൃഷ്ണന്‍, മിനി സാജു, പ്രിന്‍സിപ്പാള്‍ പി.എ.അബ്ദുല്‍ നാസര്‍, ടി.പി സദന്‍, ടി.എം ഹൈറുദ്ദീന്‍, ബിന്ദു സാലു, ടി.വി ജോണി, പി.കെ ഫൈസല്‍,ഫിദ ഷെറിന്‍, അനു യോഹന്നാന്‍, കെ.കെ.ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.